Tok News | Best News Portal in Kerala

EDITORS PICK

സിതാറാം യെച്ചൂരിക്ക് എതിരെ ബാബ രാം ദേവിന്റെ കേസ്

ഡല്‍ഹി :  രാമായണത്തിലും മഹാഭാരതത്തിലും യുദ്ധവും ഹിംസയുമാണെന്ന സീതാറാം യെച്ചൂരിയുടെ പ്രസംഗത്തിനെതിരെ ബാബ രാംദേവ് കേസ് ഫയല്‍ ചെയ്തു. ഹിന്ദു മതത്തെ അപകീര്‍ത്തിപെടുത്തന്നതാണ് ആ പ്രസംഗമെന്ന് രാംദേവ് ആരോപിച്ചു. സീതാറാം യെച്ചൂരിക്ക് അദ്ദേഹത്തിന്റെതായ കാഴ്ചപ്പാടുകളാണുള്ളത് അത് ഹിന്ദുത്വത്തെ എതിര്‍ക്കുക എന്നു മാത്രമാണെന്നും ബിജെപി വക്താക്കള്‍ പറയുന്നു. 

ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിംങ് ടാക്കുര്‍ നടത്തിയ പ്രസ്താവനക്ക് മധ്യപ്രദേശിലെ ഭോപാലില്‍ വെച്ച് പ്രസംഗത്തിലൂടെ മറുപടി നല്‍കുകയായിരുന്നു യെച്ചൂരി.


ഒരുവര്‍ഷത്തെ ശമ്പളം ഫോനി ദുരിതാശ്വാസത്തിലേക്ക് നല്‍കി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പഠ്‌നായക്ക്

ഭുവനേശ്വര്‍ : ഒഡീഷ മുഖ്യമന്ത്രി നവീന്‍ പഠ്‌നായക്ക് ഒരുവര്‍ഷത്തെ ശമ്പളം ദുരിതാശ്വാസത്തിലേക്ക് നല്‍കി. മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്കാണ് സംഭാവന നല്‍കിയത്. ആവശ്യത്തിനുള്ള വെള്ളമെത്തിക്കാനും ഫോണ്‍ സര്‍വ്വീസുകള്‍ പഴയപടി ആക്കാനും വൈദ്യുതി ലഭ്യമാക്കേണ്ടതുണ്ട്. ചുഴലിക്കാറ്റിനു ശേഷം ഉലഞ്ഞിരിക്കുകയാണ് ഒഡീഷ. നിരവധി പേര്‍ സഹായഹസ്തവുമായി എത്തുന്നുണ്ട്. 

ഭുവനേശ്വര്‍, പുരി എന്നിവിടങ്ങളില്‍ വൈദ്യുതി ലഭ്യമാക്കുക എന്നത് ഒഡീഷയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. ഒഡീഷ സംസ്ഥാനത്ത് നടത്താനിരുന്ന നീറ്റ് പരീക്ഷ മെയ്യ് 20 ന് നടക്കും.
ഓണ്‍ലൈന്‍ വഴി ഭാര്യമാരെ പങ്കുവെയ്ക്കല്‍; യുവതിയെ നിര്‍ബന്ധിച്ച ഭാര്യമാരും പ്രതികള്‍

കായംകുളം: സാമൂഹ്യമാധ്യമമായ ഷെയര്‍ചാറ്റ് വഴി ഭാര്യമാരെ പരസ്പരം പങ്കുവെച്ച കേസില്‍ ഭാര്യമാരെയും പ്രതിചേര്‍ത്തു. ഒരു യുവാവിന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി.പരാതിക്കാരിയായ യുവതിയുടെ മൊഴി യുടെ അടിസ്ഥാനത്തിലാണ് മറ്റ് യുവതികളെയും പ്രതികളാക്കിയത്. പ്രതികളായ കിരണ്‍(35), സീതി(39), ഉമേഷ്(28), ബ്ലെസറിന്‍(32) എന്നിവരെ കൂടുതല്‍ അന്വേഷണത്തിനായി പൊലീസ് മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി. 


ഭര്‍ത്താവല്ലാത്ത മറ്റൊരാളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതോടെ ഭര്‍ത്താവ് മര്‍ദിച്ചെന്നും, പരസ്പര കൈമാറ്റത്തിന് മറ്റ് യുവതികളും തന്നെ നിര്‍ബന്ധിച്ചതായി യുവതി മൊഴി നല്‍കി. എതിര്‍പ്പറിയിച്ചെങ്കിലും ഇവര്‍ തന്നെ നിരന്തരം നിര്‍ബന്ധിച്ചതായി പൊലീസിനോട് യുവതി പറഞ്ഞു.


താല്‍പര്യമില്ലാത്ത യുവതിയെ നിര്‍ബന്ധിച്ച യുവതികളെ പ്രതി ചേര്‍ത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. ഇവര്‍ ഒളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. ഇവരുടെ കെണിയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടോയെന്നും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നുമാണ് പൊലീസ് അന്വേഷിക്കുന്നത്.സമീപ കാലത്ത് ഏറെ പ്രചാരം നേടിയ സമൂഹമാധ്യമമാണ് ഷെയര്‍ ചാറ്റ്. ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത കൂടുതല്‍ കേസുകള്‍ ഉണ്ടാകാമെന്നും പോലീസ് വിലയിരുത്തുന്നു.


സുന്ദർ പീചെ ധരിച്ച വാച്ച് ഏതെന്ന് കണ്ടെത്തി

സ്മാർട്ട് ഫോണുകൾ വാഴുന്ന കാലം കഴിഞ്ഞു. ഇപ്പോൾ സ്മാർട്ട് വാച്ചുകളാണ്. സ്മാർട്ട് ഫോണിന്റെ എല്ലാ ഫീച്ചറുകളും ഇതിൽ ലഭിക്കുന്നു എന്നത് തന്നെയാണ് സ്മാർട്ട് വച്ചുകളുടെ പ്രചാരം കൂടാൻ കാരണം. സ്മാർട്ട് ഫോണുകളുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാൻ പറ്റുന്ന നിരവധി തരത്തിലുള്ള വാച്ചുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇതൊന്നുമല്ല ഇവിടുത്തെ വിഷയം. ഗൂഗിളിന്റെ സി.ഇ.ഒ ആയ സുന്ദർ പീചെ ഏത് സ്മാർട്ട് വാച്ചാണ് ധരിക്കുന്നത്?

2019 ആന്വൽ ഡെവെലെപ്പേർസ് കോൺഫ്രൻസിൽ പങ്കെടുത്ത സുന്ദർ പീചെ, പ്രധാന സെഷനിൽ ആണ് തന്റെ സ്മാർട്ട് വാച്ച് ഉപയോഗിച്ച് കൊണ്ട് അവതരണം നടത്തിയത്. വളരെ കുറഞ്ഞ ആളുകൾ ഇത് കാണുകയും ചെയ്തു. പിന്നീട് ട്വിറ്ററിൽ വന്ന ട്വീറ്റ് ആണ് ചർച്ച വിഷയമായത്.

"സുന്ദർ പീചെ ധരിച്ചിരിക്കുന്ന വാച്ച് കണ്ടെത്താൻ സാധിക്കുമോ?" എന്ന അടിക്കുറിപ്പോടെ വാച്ച് ധരിച്ചു നിൽക്കുന്ന പീച്ചെയുടെ  ചിത്രമാണ് ട്വീറ്റ് ചെയ്യപ്പെട്ടത്. പീചെ ധരിച്ചിരുന്നത് 'ഫോസിൽ' കമ്പനി നിർമിച്ച സ്മാർട്ട് വാച്ചായിരുന്നു. ഇത് 'ഫോസിൽ' കമ്പനി തന്നെയാണ് അവരുടെ ഒഫിഷ്യൽ ട്വിറ്റർ അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചത്. 199 ഡോളർ (₹14,000) രൂപ വിലയുള്ള വാച്ചിന്റെ മറ്റു വിശേഷണങ്ങളും അടങ്ങിയതായിരുന്നു ഒഫിഷ്യൽ അക്കൗണ്ടിലൂടെയുള്ള ട്വീറ്റ്.

ALL NEWS